https://kazhakuttom.net/images/news/news.jpg
KERALA

"ഇലയുണ്ട് സദ്യയില്ല" കഴക്കൂട്ടത്ത് പ്രവാസി ലീഗിൻ്റെ പ്രതീകാത്മക പ്രതിഷേധ ധർണ


കഴക്കൂട്ടം: കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസികളുടെ ക്വാറൻ്റൈൻ ചെലവ് സർക്കാർ വഹിക്കുക, പ്രവാസി പുനരധിവാസം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കഴക്കൂട്ടം ജംങ്ഷനിൽ പ്രവാസി ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ഇലയുണ്ട് സദ്യയില്ല എന്ന പേരിൽ പ്രവാസി ലീഗ് പ്രതീകാത്മക സമരമാണ് നടത്തിയത്. പ്രവാസി ലീഗ് സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് ധർണ്ണ. കേരള ഗവ. പ്രവാസികളെ മടക്കിക്കൊണ്ടു വരുവാനും അവർ ഇവിടെ വരുമ്പോൾ 2 ലക്ഷം ക്വാറൻ്റൈൻ കേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ട് എന്നും പല പ്രാവശ്യം പറഞ്ഞതാണ്. എന്നാൽ 200 പ്രവാസികളെ പോലും ക്വാറൻ്റൈൻ ചെയ്യാനുള്ള സൗകര്യമില്ലെന്നും അതിനാൽ പ്രവാസികളെ നാട്ടിലേയ്ക്കു കൊണ്ടു വരേണ്ടെന്നാണ് തീരുമാനമെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മുസ്ലിം ലീഗ് ജില്ല പ്രസിഡൻ്റ് പ്രൊഫ. തോന്നയ്ക്കൽ ജമാൽ പറഞ്ഞു. നെല്ലനാട് ഷാജഹാൻ അദ്ധ്യക്ഷനായ ചടങ്ങിൽ ലീഗ് ജില്ലാ സെക്രട്ടറി ഹലീം കണിയാപുരം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സെയ്ഫുദ്ദീൻ നഗരൂർ, കന്യാകുളങ്ങര എസ്.എഫ്.എസ്.എ തങ്ങൾ, ഹക്കീം എന്നിവർ പങ്കെടുത്തു.

"ഇലയുണ്ട് സദ്യയില്ല" കഴക്കൂട്ടത്ത് പ്രവാസി ലീഗിൻ്റെ പ്രതീകാത്മക പ്രതിഷേധ ധർണ

0 Comments

Leave a comment